onli

ആലപ്പുഴ : ഓൺലൈൻ പഠനത്തിനായി ആലപ്പുഴ അർബൻ ബാങ്ക് 5 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെ​റ്റുകൾ നൽകി. ബാങ്കിൽ നടന്ന ചടങ്ങിൽ മന്ത്റി പി.തിലോത്തമൻ വിതരണം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ശിവരാജൻ, വൈസ് പ്രസിഡന്റ് കെ. ജി .രാജേശ്വരി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം .കെ. സജിത്ത്, ഭരണസമിതി അംഗങ്ങളായ അജയസുധീന്ദ്രൻ, ആർ.അനിൽകുമാർ, എം.വി. ഹൽത്താഫ് എന്നിവർ പങ്കെടുത്തു. ബി. ആ.ർ സി ബ്ലോക്ക് പ്രോജക്ട് ഓഫീസർ സൽമോൻ ടി. ഒ .മന്ത്റിയിൽ നിന്നും ടിവി സെ​റ്റുകൾ ഏ​റ്റുവാങ്ങി വിദ്യാർത്ഥികൾക്ക് കൈമാറി.