ആലപ്പുഴ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായനാപക്ഷാചരണത്തിന്റെ ഭാഗമായി കാഥികൻ വി.സാംബശിവന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് കിടങ്ങാംപറമ്പ് വിവേകോദയം വായനശാലയിൽ അനുസ്മരണ സമ്മേളനം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ.രതികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.കെ.സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.ശിവദാസ്, സി.പ്രഭാകരൻ, പി.ബി.രാജീവ്, ആർ.രഞ്ജിത്ത്, എൻ.സീമ തുടങ്ങിയവർ സംസാരിച്ചു.