ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിലെ ചെറുതന പഞ്ചായത്തിൽ മൂന്നാം വാർഡിൽ പാണ്ടി ആനാരി റസിഡൻഷ്യൽ പരിധിയിലുള്ള നിശ്ചിത പ്രദേശം ക്ലസ്റ്റർ ക്വാറന്റൈൻ, കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
പാണ്ടി ആനാരി റെസിഡൻഷ്യൽ പരിധിയിലുള്ള വീട്ടമ്മയ്ക്കും അവരുടെ മകൾക്കും കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതർ കായംകുളം നഗരസഭയിൽ കോവിഡ്ബാധ സ്ഥിരീകരിച്ചിട്ടുള്ള വ്യക്തികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഈ സാഹചര്യത്തിലാണ് രോഗവ്യാപന സാദ്ധ്യത തടയുന്നതിനായി കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടിരിക്കുന്ന പ്രദേശത്ത് വിലക്കുകൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃർ അറിയിച്ചു. കണ്ടെയിൻമെന്റ് സോണിൽ നിയന്ത്റണങ്ങൾ ഉറപ്പുവരുത്തുന്നതിന് കാർത്തികപ്പള്ളി തഹസിൽദാരെ ചുമതലപ്പെടുത്തി.