white-board

ചെങ്ങന്നൂർ : ഭിന്നശേഷിവിഭാഗം കുട്ടികൾക്കായുള്ള ഓൺലൈൻ പഠനസഹായപദ്ധതി വൈറ്റ് ബോർഡിന് ചെങ്ങന്നൂർ ഉപജില്ലയിൽ തുടക്കമായി. പഞ്ചായത്ത് തലത്തിൽ ഭിന്നശേഷി വിഭാഗം കുട്ടികളുടെ രക്ഷിതാക്കളെ ഉൾക്കൊള്ളിച്ച് രൂപീകരിച്ച വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പഠനപുരോഗതി വിലയിരുത്തും. യുട്യൂബ് ചാനലിൽ വൈറ്റ് ബോർഡ് ക്ലാസുകൾ ലഭ്യമാകും. ഭിന്നശേഷി വിദ്യാർഥിയ്ക്ക് ടെലിവിഷൻ വിതരണം ചെയ്ത് കൊണ്ട് വൈറ്റ് ബോർഡിന്റെ ചെങ്ങന്നൂർ ഉപജില്ലാതല ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ എ സിദ്ദീഖ്, ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജി കൃഷ്ണകുമാർ, ക്ലസ്റ്റർ കോർഡിനേറ്റർ ഹരിഗോവിന്ദ് , റിസോഴ്സ്‌ അധ്യാപിക മീനു തുടങ്ങിയവർ സംസാരിച്ചു