കുട്ടനാട്: ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇക്കുറി ചടങ്ങുകളിൽ മാത്രമായൊതുങ്ങി. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് ജലോത്സവ ചടങ്ങുകൾക്ക് ഉച്ചയ്ക്ക് ഒരുമണിയോടെ തുടക്കംകുറിച്ചു.അലങ്കരിച്ച ചുരുളൻവള്ളത്തിൽ പത്തുപേരുമായിചമ്പക്കുളംമഠത്തിൽ ക്ഷേത്രത്തിൽഎത്തിയ അമ്പലപ്പുഴദേവസ്വംസംഘത്തെ കളക്ടർ, ആർ ഡി ഒ ഉൾപ്പെടെയുള്ള റവന്യു അധികൃതരുംവള്ളംകളിസംഘാടക സമിതിയുംചേർന്ന്‌സ്വീകരിക്കുകയുംപിന്നീട് ഇവിടെ നിന്നും ഇവരെചമ്പക്കുളം മാപ്പിളശ്ശേരിതറവാട്ടിലേക്ക് ആനയിക്കുകയും ചെയ്തു .അവിടെ നിന്നുംചമ്പക്കുളംകല്ലൂർകാട് പളളിയിലെത്തി മൂലക്കാഴ്ച നടത്തിയതിന് പുറമെ ആചാരവെടിയുതിർക്കുകയുംചെയ്തു.