കുട്ടനാട്: അന്തർദേശിയ സഹകരണദിനാചരണത്തോടനുബന്ധിച്ച്‌തെക്കേകര സഹകരണബാങ്കിൽ നേതൃത്വത്തിൽ നടന്നചടങ്ങ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ്ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം അഡ്വ.സുദീപ് വി. നായർ അദ്ധ്യക്ഷത വഹിച്ചു. ജയിംസ്‌കുട്ടി, ഉത്തമൻ വി.കെ.ജോസഫ്‌ ജോൺ, ദീപ പ്രദീപ്‌, സെക്രട്ടറി പി.എൻ.ജാൻസി തുടങ്ങിയവർ പങ്കെടുത്തു. കിഷോർ സ്വാഗതവും ചന്ദ്രികാകുമാരി നന്ദിയും പറഞ്ഞു.