മാന്നാർ : ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ നിർത്തലാക്കിയതിനെതിരെ കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്‌ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാന്നാർ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി മാന്നാർ അബ്‌ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ടി.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു.