മാവേലിക്കര: കുറത്തികാട് പൊലീസ് സ്റ്റേഷനിലേക്ക് ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് കോവിഡ് പ്രതിരേധ സാധനങ്ങൾ കൈമാറി. സാനിറ്റൈസൈർ, മാസ്ക്ക്, ഗ്ലൗസ് എന്നിവ ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കോശി അലക്സ് കുറത്തികാട് സി.ഐ സാബു.ബിക്ക് കൈമാറി. ഇസ്ലാഹ്, ഭരണ സമിതിയംഗം കെ.ഇ.നാരായണൻ, ബാങ്ക് കൃഷി ഓഫീസർ അഭിലാഷ് കരിമുളക്കൽ, ബാങ്ക് സെക്രട്ടറി കെ.എസ്.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.