ranjith-kumar

ചെങ്ങന്നൂർ: ചെങ്ങന്നൂർ സ്വദേശിയായ ക്രെയിൻ ഓപ്പറേറ്റർ ആൻഡമാനിൽ അപകടത്തിൽ മരിച്ചു. തിരുവൻവണ്ടൂർ ഓതറേത്ത് രാമചന്ദ്രൻ പിള്ള -വിജയമ്മ ദമ്പതികളുടെ മകൻ രഞ്ജിത്ത് കുമാർ (32) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി ആൻഡമാനിൽ

ആർ.ഡി.എസ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. രണ്ടു ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ജോലിക്കിടെ രജ്ഞിത്ത് ഓടിച്ചിരുന്ന വാഹനം മറിഞ്ഞു. പരിക്കേറ്റ രഞ്ജിത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാർച്ചിൽ അവധിക്ക് നാട്ടിൽ വരാനിരുന്ന രഞ്ജിത്തിന് കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് വരാൻ സാധിക്കാതിരുന്നത്. സഹോദരങ്ങൾ: രാജേഷ് കുമാർ, (ആർമി), രതീഷ് കുമാർ (സൗദി അറേബ്യ). പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. സംസ്കാരം പിന്നീട്.