ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിൽ മാർക്കറ്റ് 1101-ാം നമ്പർ ശാഖയിലെ പതിനേഴ് കിടപ്പ് രോഗികൾക്കായുള്ള സാമ്പത്തിക സഹായ വിതരണ ഉദ്ഘാടനം യോഗം ഡയറക്ടർ ബോർഡ് അംഗം പ്രൊഫ.സി.എം. ലോഹിതൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.താരാസുതൻ, സെക്രട്ടറി എം.കുട്ടപ്പൻ, വനിത സംഘം സെക്രട്ടറി യമുന, പഞ്ചായത്ത് അംഗം പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.