മാവേലിക്കര: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണിക്കാവ് പോസ്റ്റ് ഓഫീസിന് മുന്നിൽ കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.റ്റി.യു മാവേലിക്കര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സി.ഐ.ടി​.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ രാഗേഷ് അദ്ധ്യക്ഷനായി. കോശി അലക്സ്, ആർ.രവീന്ദ്രൻ, കെ.എസ്.ജയപ്രകാശ് എന്നിവർ സംസാരിച്ചു. രാജേഷ്.ആർ.ചന്ദ്രൻ സ്വാഗതവും ആർ.വിജയരാജ് നന്ദിയും പറഞ്ഞു.