ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കുട്ടികൾക്കായി ഏർപ്പെടുത്തുന്ന മെരിറ്റ് അവാർഡ് മയൂഖം 2020ന്റെ ചടങ്ങ് കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഒഴിവാക്കി. മുഴുവൻ കുട്ടികളുടെയും വീടുകളിൽ എത്തി അവാർഡ് നൽകും. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ മാത്രമല്ല വിജയിച്ച മുഴുവൻ കുട്ടികൾക്കും അവാർഡ് നൽകും. വിജയിച്ച മുഴുവൻ കുട്ടികളും അഡ്രസ്, ഒരു ഫോട്ടോ, ഫോൺ നമ്പർ എന്നിവ പഠിച്ച സ്കൂളുകളിൽ എത്തിക്കണം. ഹരിപ്പാട് നിയോജക മണ്ഡലത്തിൽ താമസിക്കുന്ന പുറത്തുള്ള സ്കൂളുകളിലെ കുട്ടികൾ എം.എൽ.എ ഓഫീസിലും രേഖകൾ എത്തിക്കണമെന്ന് മയൂഖം കൺവീനർ എസ്. ദീപു അറിയിച്ചു. ഫോൺ: 9446421515, 0479 2415555