 രോഗം സ്ഥീരീകരിച്ചതിൽ രണ്ട് ഗർഭിണികളും ഒരുകുട്ടിയും

ആലപ്പുഴ:ദമ്പതികൾ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 20 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 186 ആയി.14പേർ വിദേശത്തു നിന്നും നാലു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ തിരുവനന്തപുരത്തും ഒരാൾ എറണാകുളത്തും മൂന്നുപേർ ഹരിപ്പാടും 15 പേർ ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.