ചേർത്തല:പട്ടിക വിഭാഗം വനിതകൾക്കായി ജില്ലാപഞ്ചായത്ത് നടപ്പാക്കിയ ദഹനപ്പെട്ടി പദ്ധതി ആധുനികകാലത്തെ അടിമത്തമെന്ന് കേരള പട്ടികജാതി- പട്ടികവർഗ സമരസമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു.പട്ടികജാതി വനിതകൾക്ക് ഡി.ടി.പിയും ഫോട്ടോസ്റ്റാറ്റ് മെഷീനും നൽകുന്ന പദ്ധതിക്കായി ജില്ലാപഞ്ചായത്തിൽ നിർദ്ദേശിച്ചപ്പോൾ അനുവദിച്ചത് ദഹനപെട്ടിയാണെന്നും നവോത്ഥാനമൂല്യങ്ങളുയർത്തി നവകേരളത്തിനായി മുന്നേറുന്ന വനിതകളെയാണ് ആധുനിക അടിമത്തത്തിലേക്കു തള്ളിയിരിക്കുന്നതെന്നും സമരസമിതി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി രമേശ് മണിയും ജില്ലാ സെക്രറട്ടറി ജി.ബിനീഷ്‌കുമാറും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.