ചേർത്തല:പതിനൊന്നാംമൈൽ ജംഗ്ഷനിലെ സെന്റ് ആന്റണീസ് കപ്പേളയിലെ നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് മോഷ്ടിച്ചു. മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ കീഴിലെ കപ്പേളയുടെ പ്രധാന വാതിലിന്റെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തകർത്താണ് രണ്ട് നേർച്ച പെട്ടികളിലെ പണം അപഹരിച്ചത്. 15,000 രൂപ നഷ്ടപ്പെട്ടതായി കാട്ടി പള്ളി അധികൃതർ മാരാരിക്കുളം പൊലീസിൽ പരാതി നൽകി.