ചാരുംമൂട് : താമരക്കുളം പി.എച്ച്.സിയിൽ ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ലാബിന്റെ ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.സുമ, ബ്ളോക്ക് പഞ്ചായത്തംഗം എം.കെ. വിമലൻ, പഞ്ചായത്തംഗങ്ങളായ സുജ ഓമനക്കുട്ടൻ, ശാന്താ ശശാങ്കൻ, എൻ.അജയൻ പിള്ള , മെഡിക്കൽ ഓഫീസർ എൽവിൻ ജോസ് , സെക്രട്ടറി ജെ. ബീനാമോൾ തുടങ്ങിയവർ പങ്കെടുത്തു.