ചാരുംമൂട് : കൊവിഡ് ജാഗ്രതയുടെ ഭാഗമായി, നൂറനാട് പഞ്ചായത്തിലെ പടനിലം മാർക്കറ്റ്, വള്ളികുന്നം പഞ്ചായത്തിലെ ചൂനാട് മാർക്കറ്റ് എന്നിവ താത്ക്കാലികമായി അടച്ചിടാൻ തീരുമാനം. നൂറനാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡ് കഴിഞ്ഞ ദിവസം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.പാലമേൽ പഞ്ചായത്തിലെ എരുമക്കുഴി മാർക്കറ്റ്, താമരക്കുളം പഞ്ചായത്തിലെ മാധവപുരം പബ്ലിക് മാർക്കറ്റ് എന്നിവ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.