കറ്റാനം: ഭരണിക്കാവ് പഞ്ചായത്ത് 13-ാം വാർഡ് കണ്ടെയിൻമെന്റ് സോണാക്കിയതിനാൽ വാർഡിലേക്കുള്ള പ്രവേശനം തോപ്പിൽ മുക്ക് വഴി പരിമിതപ്പെടുത്തി ഈ വാർഡിലേക്കുള്ള മറ്റ് വഴികളായ കല്ലുംപുറം, കാഞ്ഞിരപ്പള്ളി, ഇടയശ്ശേരി ക്ഷേത്രത്തിന് തെക്ക്, പ്ലാക്കാട്ട്, കൈപ്പള്ളി, പോക്കാട്ട് മുക്ക്, നല്ലോട്ടി മുക്കിന് വടക്ക് എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി വള്ളികുന്നം പൊലീസ് അറിയിച്ചു.