tv-r

തുറവൂർ: ഷാനിമോൾ ഉസ്മാൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട്,പ്രത്യേക വികസനഫണ്ട് എന്നിവയിലുൾപ്പെടുത്തിയുള്ള ഏഴ്ഗ്രാമീണറോഡുകളുടെ പുനർനിർമ്മാണത്തിന് തുടക്കമായി. അരൂർ മണ്ഡലത്തിലെ മാനവ സഹായ സമിതി -പാട്ടുകുളങ്ങര റോഡ് , പള്ളിത്തോട്‌-പുന്നയ്ക്കൽതോട്പാലം, മുണ്ടുകാട് - ചിറയിൽ റോഡ് , എൻ. എച്ച് - കോവിലകം റോഡ് -എഴുപുന്ന വിലഞ്ഞുത്തറ-കണ്ടൂർ വളവുറോഡ് –കോടംതുരുത്ത്, കേളത്ത്‌കുന്നേൽ കമ്പിയകത്ത് റോഡ് അരൂർ എൻ. എച്ച് - പാലത്തിങ്കൽ റോഡ് - എഴുപുന്ന എന്നീ റോഡുകളാണ് പുനർനിർമ്മിക്കുന്നത്. പാട്ടുകുളങ്ങരയിൽ നടന്ന ചടങ്ങിൽ നിർമ്മാണോദ്ഘാടനം ഷാനിമോൾ ഉസ്മാൻ എം.എൽ.എ.നിർവ്വഹിച്ചു. റോഡ് വികസനത്തിന് ഏഴു കോടി രൂപയുടെ പദ്ധതികൾ അംഗീകാരത്തിനായി ശുപാർശ ചെയ്തതായും. 2020-21 സാമ്പത്തിക വർഷത്തിൽ 6 കോടി രൂപയുടെ പദ്ധതി ശുപാർശ ചെയ്യുന്നതിനുള്ള നടപടികൾ നടന്നുവരുന്നതായും എംഎൽഎ അറിയിച്ചു. , കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രേമരാജപ്പൻ, തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് അനിതാ സോമൻ: കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് സൂസൻ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്, ദിലീപ് കണ്ണാടൻ, കെ.ഉമേശൻ, കെ.രാജീവൻ, കെ.ജി.കുഞ്ഞിക്കുട്ടൻ, കെ.ധനേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.