ചേർത്തല :തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളിലും മിനി മാസ്റ്റ് എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ഗ്രാമജ്യോതി പദ്ധതി പ്രകാരമുള്ള ലൈറ്റുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്ൺമാരായ രമ മദനൻ,സുധർമ്മസന്തോഷ്,ബിനിത മനോജ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ബിജു, സുനിമോൾ,സാനുസുധീന്ദ്രൻ,എൻ.വി.ഷാജി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ ഖാദർ സ്വാഗതവും അസി. സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.