01

അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന നീണ്ടകര അഴിമുഖമാണു തുറമുഖത്തിന്റെ പ്രത്യേകത. നീണ്ടകര തുറമുഖത്തു നിന്നുള്ള മത്സ്യങ്ങളിലധികവും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പരമ്പരാഗത രീതിക്കുപുറമേ, യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ചും ഇവിടെ മത്സ്യബന്ധനം നടത്താറുണ്ട്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് യന്ത്രവത്കൃത ബോട്ടുകൾ കൂട്ടമായി നങ്കൂരമിട്ടിരിക്കുന്നു.