കായംകുളം: കയർ സംഘങ്ങൽ സ്വന്തമായി ചകിരി സംഭരിക്കുന്നത് വിലക്കി കൊണ്ടുള്ള കയർ വകുപ്പിന്റെ ഉത്തരവ് പിൻവിക്കണമെന്ന് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു സി കായംകുളം പ്രൊജക്ട് കമ്മിറ്റി ആവശ്യപ്പെട്ടു. കയർഫെഡ് മുഖേന ചകിരി വാങ്ങാനുള്ള നിർദ്ദേശം മേഖലയെ ദോഷകരമായി ബാധിയ്ക്കും. കയർ ഫെഡ് നല്കുന്ന ചകിരി ഗുണമേന്മ ഇല്ലാത്തതും പുറം മാർക്കറ്റിനേക്കാൽ കിലോഗ്രാമിന് ഏഴ് രൂപ കൂടുതലുള്ളതുമാണ് ഇത് കയർ സംഘങ്ങളെ വൻ നഷ്ടത്തിലാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു . സംസ്ഥാന പ്രസിഡന്റ് എ.കെ രാജൻ,ആർ.ഭദ്രൻ, തയ്യിൽ റെഷീദ് ,ബി.ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു .