tv-r

അരൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ബി.ജെ.പി എഴുപുന്ന പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ എഴുപുന്ന ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ജില്ലാ പ്രസിഡൻ്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സി.കെ.സത്യൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ.പി.കെ. ബിനോയ്, സെക്രട്ടറി ശ്രീദേവി വിപിൻ, സംസ്ഥാന സമിതിയംഗം സി.മധുസൂദനൻ , നിയോജക മണ്ഡലം പ്രസിഡൻ്റ് തിരുനെല്ലൂർ ബൈജു ,സെക്രട്ടറി സി.ആർ.രാജേഷ്, പി.ബി.അനിൽകുമാർ, വാർഡ് അംഗങ്ങളായ ഷാബുരാജ്, സിന്ധു ഷാജി തുടങ്ങിയവർ സംസാരിച്ചു.