ആലപ്പുഴ: കാലം മറക്കാത്ത കർമ്മയോഗിയാണ് കെ. കരുണാകരനെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു അനുസ്മരിച്ചു. മുൻ മുഖ്യമന്ത്റി കെ. കരുണാകരന്റെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സി.യിൽ നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാർട്ടി വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ ഘട്ടത്തിൽ പ്രവർത്തകർക്ക് കരുത്തുപകർന്ന നേതാവായിരുന്നു അദ്ദേഹമെന്ന് ലിജു പറഞ്ഞു. എ.എ.ഷുക്കൂർ, അഡ്വ. ഡി. സുഗതൻ, നെടുമുടി ഹരികുമാർ, തോമസ് ജോസഫ്, ഇല്ലിക്കൽ കുഞ്ഞുമോൻ, സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവഭട്ട്, റീഗോ രാജു,സി.വി.മനോജ്കുമാർ,ബഷീർ കോയാപറമ്പിൽ, കെ. നൂറുദ്ദീൻകോയ, വി.എം ബഷീർ, എസ്.മുകുന്ദൻ, നഹുമാൻകുട്ടി എന്നിവർ സംസാരിച്ചു.