ആലപ്പുഴ: ഒരു സ്ത്രീ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 199 ആയി.

11 പേർ വിദേശത്തുനിന്നും ഒരാൾ മുംബയിൽ നിന്നുമാണ് എത്തിയത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖത്തറിൽ നിന്നു കൊച്ചിയിലെത്തിയ ബുധനൂർ സ്വദേശി, ദമാമിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ വെൺമണി സ്വദേശി, ബഹറിനിൽ നിന്നു കൊച്ചിയിൽ എത്തിയ 51 വയസുള്ള ഭരണിക്കാവ് സ്വദേശി, കുവൈറ്റിൽ നിന്നു കൊച്ചിയിലെത്തിയ 17 വയസുള്ള അമ്പലപ്പുഴ സ്വദേശി, മുംബയിൽ നിന്നു ട്രെയിനിൽ ആലപ്പുഴയിലെത്തിയ അമ്പലപ്പുഴ സ്വദേശി, ദോഹയിൽ നിന്നും കൊച്ചിയിലെത്തിയ 60 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, റിയാദിൽ നിന്നു കോഴിക്കോട് എത്തിയ 58 വയസുള്ള ആലപ്പുഴ സ്വദേശിനി, അമ്പലപ്പുഴ സ്വദേശി, ഷാർജയിൽ കൊച്ചിയിൽ എത്തിയ അമ്പലപ്പുഴ സ്വദേശി, റിയാദിൽ നിന്നു കൊച്ചിയിൽ എത്തിയ 63 വയസുള്ള വണ്ടാനം സ്വദേശി, കുവൈറ്റിൽ നിന്നു കൊച്ചിയിൽ എത്തിയ മാന്നാർ സ്വദേശി, കുവൈറ്റിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ വെളിയനാട് സ്വദേശി, ചികിത്സക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചിരുന്ന വെൺമണി സ്വദേശിയായ യുവാവിനാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്

.
 നിരീക്ഷണത്തിൽ 6960 പേർ

ജില്ലയിൽ നിലവിൽ 6960 പേരാണ് നിരീക്ഷണത്തിലുള്ളത്. 230 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ആലപ്പുഴ മെഡി. ആശുപത്രിയിൽ 174ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 18ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ രണ്ടും കായംകുളം ഗവ. ആശുപത്രിയിൽ മൂന്നും കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ 33ഉം പേരുമാണ് നിരീക്ഷണത്തിലുള്ളത്.