ആലപ്പുഴ: മന്ത്റി ജി.സുധാകരനെതിരെ കെ.പി.സി.സി സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ബാലിശമെന്ന് സി.പി.എം മുനിസിപ്പൽ പാർട്ടി സെക്രട്ടറി പി.പി.ചിത്തരഞ്ജൻ പ്രസ്താവനയിൽ പറഞ്ഞു. അമ്പലപ്പുഴ മണ്ഡലമടക്കം ആലപ്പുഴ ജില്ലയുടെ വികസനത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നയാളാണ് മന്ത്റി ജി. സുധാകരൻ. തോട്ടപ്പള്ളി പൊഴിമുറിച്ച് കുട്ടനാടിനെ പ്രളയക്കെടുതിയിൽ നിന്നു രക്ഷിക്കാനുള്ള പ്രവർത്തനത്തെ കരിമണൽ ഖനനമായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. ദിവസം ചെല്ലുംതോറും ജനങ്ങൾക്ക് ഇത് ബോദ്ധ്യമായി കൊണ്ടിരിക്കുകയാണ്. ജില്ല രൂപീകരിച്ച ശേഷം ചരിത്രത്തിലെ ഏ​റ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ചിത്തരഞ്ജൻ പറഞ്ഞു.