മാന്നാർ: പട്ടികജാതി സ്ത്രീകൾക്ക് സ്വയംതൊഴിൽ പദ്ധതി പ്രകാരം ദഹനപെട്ടി നൽകിയത് മറ്റ് തൊഴിലുകളിൽ നിന്നും ഇവരെ അകറ്റി നിർത്തുവാനും ജാതീയമായി അധിക്ഷേപിക്കാനും വേണ്ടിയാണെന്ന് ദളി​ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷിബു കിളിമൺതറയിൽ ആരോപിച്ചു. പുതിയ തൊഴിൽ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടിക്ക് രൂപം നൽകുമെന്നും പ്രസ്താവനയിൽ അറിയിച്ചു.