road

മാന്നാർ: പ്രളയത്തിൽ തകർന്ന പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്തുപടി - പൂപ്പറത്തി കോളനി റോഡ് ഇന്നും ചെളിക്കുണ്ടായി​ തുടരുന്നു. പഞ്ചായത്തിലെ 8,9 വാർഡുകളിൽ കൂടി കടന്നു പോകുന്ന ഈ റോഡ് ഇത്രയും തകർന്നിട്ടും അധികാരികൾ അവഗണന തുടരുന്നതി​ൽ പ്രതി​ഷേധം ശക്തമാണ്. 2018 ലെ പ്രളയത്തിന് ശേഷം റോഡിൽ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. മഴക്കാലമായതോടെ റോഡ് കുണ്ടും കുഴിയുമായി. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷ തൊഴിലാളികളും ഈ റോഡിൽകൂടി വരാതെയായി. ഇരുചക്ര വാഹന യാത്രക്കാർ റോഡിൽ വീഴുന്നത് നിത്യസംഭവമായി മാറി. മലങ്കര കത്തോലിക്കാ പള്ളി, എസ്.എൻ.ഡി.പി 1888-ാം നമ്പർ ഗുരുക്ഷേത്രം, നടയിൽ പറമ്പിൽ ദേവി ക്ഷേത്രം, പ്രാഥമിക ആരോഗ്യകേന്ദ്രം, ടി.പി.എം സെമിത്തേരി എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. റോഡിന്റെ ഇരുവശങ്ങളിലേക്കും കാടുകയറി നിന്നിരുന്ന മരങ്ങളും മറ്റും കഴിഞ്ഞ ദിവസം ജ്വാലാ ക്ലബ്‌ പ്രവർത്തകരും നാട്ടുകാരും ചേർന്ന് വെട്ടി നീക്കിയിരുന്നു.

.............................

എട്ട്, ഒമ്പത് വാർഡുകളി​ൽ കൂടി​ കടന്നുപോകുന്ന റോഡാണി​ത്. ആരാധനാലയങ്ങളി​ലേയ്ക്കും ആശുപത്രി​യി​ലേയ്ക്കും ഇതു വഴി​യാണ് പോകുന്നത്. റോഡ് നന്നാക്കാത്തത് വലി​യ കഷ്ടമാണ്. എത്രയും പെട്ടെന്ന് റോഡ് ഈ പ്രശ്നത്തി​ന് പരി​ഹാരമുണ്ടാകണം.

നാട്ടുകാർ