പൂച്ചാക്കൽ: ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സ് ചേർത്തല കോടതി യൂണിറ്റിന്റെ നേതൃത്വത്തിൽ പഠന സഹായ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ടിവി നൽകി. ചേർത്തല യൂണിറ്റ് പ്രസിഡന്റ് ജോൺ ജൂഡ് ഐസക് , സെക്രട്ടറി ജോസ് പീയൂസ്, അഭിഭാഷകരായ ടി.കെ. സിനിമോൾ ഡി.സുരേഷ് ബാബു , എം.കെ. ഉത്തമൻ , സി.ജെ. സജ്ജൻ , രാജേഷ് വാരനാട് , ഇ.എം. സന്തോഷ്കുമാർ , വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.