ഹരിപ്പാട്: ഫ്രണ്ട്സ് ഒഫ് ഹരിപ്പാട്, ദുബായ് യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടി.വി ചലഞ്ചിനോട് അനുബന്ധിച്ച് കാർത്തികപ്പള്ളി താലൂക്കിലെ നിർദ്ധനരായ 28 വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനാവശ്യമായ എൽ.ഇ.ഡി ടി.വികൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിൽ നിർവ്വഹിച്ചു. ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, കൗൺസിലർമാർ, വിശിഷ്ടാതിഥികൾ എന്നിവർ ചേർന്ന് ടി.വികൾ സ്കൂൾ അധികൃതർക്ക് കൈമാറി. ഷാജി തോമസ് പ്രസിഡന്റായ, യു.എ.ഇയിലെ പ്രമുഖ സംഘടനയാണ് ഫ്രണ്ട്സ് ഓഫ് ഹരിപ്പാട്.