ഹരിപ്പാട്: കാഥികൻ പ്രൊഫ.വി.സാംബശിവന്റെ 91-ാം ജന്മദിനവും അനുസ്മരണവും എരിക്കാവു ജയഭാരത് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവു അംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.സത്യപാലൻ അദ്ധ്യക്ഷനായി. കാഥികൻ രവി പ്രസാദ്‌ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ആർ.വിജയകുമാർ, പൂമംഗലം രാജഗോപാൽ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഡി.സുഗേഷ്, സി.ജി.വർഗ്ഗീസ്, വി.ദീപു, മധുകുമാർ എന്നിവർ സംസാരിച്ചു.