sreedharan-nair

ചാരുംമൂട് : ബി.ജെ.പി നൂറനാട് പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയും ആറ്റുവ കരയുടെ വേലകളി ആശാനുമായിരുന്ന ആറ്റുവ ശ്രീരംഗം ശ്രീധരൻനായർ (64) അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇന്നലെ വൈകിട്ട് കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വീഴുകയായിരുന്നു. വെൺമണി ശാർങ്ങക്കാവ് ദേവീക്ഷത്ര ഭരണ സമിതിയംഗമായിരുന്ന ഇദ്ദേഹം ആറ്റുവ 1805-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല ദേവികുഞ്ഞമ്മ. മക്കൾ: പി.എസ്. ശ്രീലേഖ, പി.എസ്.ശ്രീവിദ്യ. മരുമക്കൾ:അരുൺകുമാർ, പ്രമോദ് എം.കുറുപ്പ്.