ചാരുംമൂട് : ലീഡർ കെ. കരുണാകരന്റെ ജന്മദിനം നൂറനാട് നടുവിലെമുറി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കെ.പി.സി.സി നിർവ്വാഹകസമതി അംഗം സാദിഖ് അലിഖാൻ ഉദ്ഘാടനം ചെയ്തു. ജെ.അശോക് കുമാർ, കെ.ദിലീപ്, ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ദിലീപ്, സുനിൽകുമാർ, സിദ്ധാർഥനുണ്ണിത്താൻ, ചന്ദ്രൻപിള്ള, സുകുമാരൻ, ഹരിദാസൻ, എന്നിവർ നേതൃത്വം നൽകി.
താമരക്കുളത്ത് നടന്ന കെ.കരുണാകരൻ അനുസ്മരണ സമ്മേളനം ദളിത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. രാജ്മോഹൻ പിള്ള അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വഹിച്ചു. പി.ബി. ഹരികുമാർ, ജി. വേണു, വി.ശശി, പി.രഘു,എസ്.ഉണ്ണിക്കൃഷ്ണൻ, സുരേഷ് കൃപ, അഡ്വ. വിജയൻപിള്ള, വേണുക്കുട്ടൻ, ഷിബു എന്നിവർ സംസാരിച്ചു.