ചാരുംമൂട് :താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിലെ, ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് സ്കൂൾ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടെലിവിഷനുകൾ നൽകി. പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് ജി.ജയലക്ഷ്മി എന്നിവർ ടെലിഷനുകൾ കൈമാറി. പി.ടി.എ പ്രസിഡന്റ് അഷറഫ്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.സി യൂണിറ്റ് ഓഫീസർ ശിവപ്രകാശ്, അദ്ധ്യാപകരായ കെ.എൻ.അശോക് കുമാർ, ഹസീന,ശ്രീദേവി, കെ.എൻ. കൃഷ്ണകുമാർ,ബീഗം കെ.രഹ്ന,പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ്.ജമാൽ,മുൻ പഞ്ചായത്തംഗം പി.രഘു തുടങ്ങിയവർ പങ്കെടുത്തു.