ആലപ്പുഴ: മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ പ്രതിയായ സുഭാഷ് വാസുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയൻ നേതൃത്വത്തിൽ ഇന്നു മുതൽ മാവേലിക്കര പൊലീസ് സ്റ്റേഷനു മുന്നിൽ ഏഴു ദിവസം ധർണ്ണ നടത്തും.
11.5 കോടി രൂപയുടെ തട്ടിപ്പാണ് സുഭാഷ് വാസു നടത്തിയത്. പൊലീസ് അറസ്റ്റിനു ശ്രമിക്കാത്തത് പ്രതിഷേധാർഹമാണെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ഓരോ ദിവസവും ഓരോ മേഖലയിലെ ശാഖാ ഭാരവാഹികൾ ധർണ്ണയിൽ പങ്കെടുക്കും. മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, അപഹരിച്ച പണം പ്രതികളിൽ നിന്നു തിരിച്ചുപിടിക്കുക എന്നിവയാണ് ആവശ്യങ്ങൾ.