a

മാവേലിക്കര: നഗരസഭയുടെ നിയന്ത്രണത്തിലുള്ള ആധുനിക ഗ്യാസ് ശ്മശാനം നശിച്ചു നാമാവശേഷമാകുന്നു.

കണ്ടിയൂർ കാളച്ചന്തയിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ശ്മശാനമാണ് വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്നത്. 2005 മാർച്ചിൽ കല്ലിട്ടു നിർമ്മാണം പൂർത്തിയാക്കി 2008ൽ ഉദ്ഘാടനം നടത്തിയെങ്കിലും പത്തിൽ താഴെ സംസ്കാരങ്ങൾ മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. അശാസ്ത്രീയമായ നിർമ്മാണവും പ്രവർത്തന തകരാറും കാരണം പൂട്ടുവീണ ശ്മശാനം പിന്നീട് തുറന്നിട്ടില്ല.നിലവിൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ലക്ഷങ്ങളുടെ ഉപകരണങ്ങളാണ് ശ്മശാനത്തിൽ നശിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ശ്മശാനം പ്രവർത്തന യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.