ചാരുംമൂട്: സൗദിയിൽ നിന്നെത്തി വീട്ടിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയവേ, മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. പാലമേൽ ഗ്രാമപഞ്ചായത്ത് സ്വദേശിയായ ഇയാളെ ഇടപ്പോണുള്ള ആശുപത്രയിലാണ് നിരീക്ഷണത്തിലാക്കിയത്. ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തതായി നൂറനാട് എസ്.എച്ച്.ഒ വി.ആർ.ജഗദീഷ് പറഞ്ഞു.