ചേർത്തല:ചേർത്തലയിലെ സ്റ്റേജ് കലാകാരൻമാരുടെ വാട്ട്‌സാപ്പ് കൂട്ടായ്മ 'മനസി'ന്റെ ആഭിമുഖ്യത്തിൽ കലാകുടുംബ സഹായ പദ്ധതി തുടങ്ങി. മനസും അമേരിക്കയിലെ എൻ.എസ്.എസ് ഒഫ് ഷിക്കാഗോയും ഒരുക്കിയ ഓൺലൈൻ പ്രോഗ്രാമിന്റെ പ്രതിഫലത്തുകയിൽനിന്ന് 30ൽപ്പരം കലാകുടുംബങ്ങൾക്ക് ഭക്ഷ്യക്കി​റ്റ് വിതരണം ചെയ്തു. ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ കലാകാരൻമാരുടെ കുടുംബങ്ങളെ സഹായിക്കാനാണ് ഓൺലൈൻ പ്രോഗ്രാം സംഘടിപ്പിച്ചതെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട് പറഞ്ഞു. തിരക്കഥാകൃത്ത് പി.എസ്.കുമാറിന്റെ വീട്ടിൽ നടൻ ജയൻ ചേർത്തല പദ്ധതി ഉദ്ഘാടനംചെയ്തു. മുതുകുളം സോമനാഥ്, രാജേഷ് പാണാവള്ളി, സലിം സംഘകല എന്നിവർ പങ്കെടുത്തു.