ambala

അമ്പലപ്പുഴ: മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിയ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണുമരിച്ചു. പുറക്കാട് പഞ്ചായത്ത് പുന്തല ക്ഷാരക്കാരുപറമ്പിൽ ഗോപാലകൃഷ്ണൻ (57) ആണ് മരിച്ചത്. മൃതദേഹം മെഡി. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ: പത്മകുമാരി. മക്കൾ: ഗോപിക കൃഷ്ണൻ, രാധിക കൃഷ്ണൻ. മരുമക്കൾ: മോഹൻലാൽ, വിശാഖ്.