തുറവൂർ: തഴുപ്പ് ശ്രീഗുരുദേവ് പബ്ലിക് ലൈബ്രറി ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണവും പി.എൻ. പണിക്കർ - ഐ.വി.ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് വി.പ്രസന്നൻ അദ്ധ്യക്ഷനായി. രക്ഷാധികാരി അശോകൻ പനച്ചിക്കൽ മുഖ്യ പ്രഭാഷണം നടത്തി.കെ.ബാലചന്ദ്രൻ ,ദീപ്ത് ദിന കർ, എ.എൻ.ഷൺമുഖൻ, മിഥുൻ, പ്രിൻസ് പത്മജൻ എന്നിവർ സംസാരിച്ചു.