ചേർത്തല:പട്ടിക ജാതി,വർഗ വിഭാഗം വനിതകൾക്കായി ദഹനപ്പെട്ടി പദ്ധതി നടപ്പാക്കാനുള്ള ജില്ലാ പഞ്ചായത്ത് തീരുമാനത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് പട്ടണക്കാട് മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ജയനാഥ് പട്ടണക്കാട് അദ്ധ്യക്ഷത വഹിച്ചു.കെ.ആർ.രാജീവ്,വേണു,വിശ്വംഭരൻ,ലത ഗോപി എന്നിവർ പങ്കെടുത്തു.