photo

ചേർത്തല: അന്താരാഷ്ട സഹകരണ ദിനത്തോടനുബന്ധിച്ച് തിരുനല്ലൂർ സർവീസ് സഹകരണ ബാങ്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പള്ളിപ്പുറം പഞ്ചായത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച 24 ആശ പ്രവർത്തകരെ ആദരിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ചേർത്തല നഗരസഭ പ്രതിപക്ഷ നേതാവ് എൻ.ആർ.ബാബുരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡി.വി വിമൽദേവ് അദ്ധ്യക്ഷത വഹിച്ചു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കൂട്ടൻ,ബാങ്ക് സെക്രട്ടറി പി.ജിജിമോൾ എന്നിവർ സംസാരിച്ചു.പി.ആർ. റോയി,ഗോപാലകൃഷ്ണൻ,അനിൽകുമാർ,ഉദയരാജൻ,ഹരിദാസ്,വിശ്വനാഥൻ,വിജയകുമാരി,ശശികല,സുമ എന്നിവർ പങ്കെടുത്തു.