shihabudeen

പൂച്ചാക്കൽ: കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒമാനിൽ ക്വാറന്റൈനിൽ കഴിയവേ, അരൂക്കുറ്റി 12-ാം വാർഡ് ചെന്നാളിൽ സി.എം.എ.ഖാദറിന്റെ മകൻ ഷിഹാബുദ്ദീൻ (50) ഹൃദയാഘാതം മൂലം മരിച്ചു. സംസ്കാരം ഇന്ന് ഒമാനിൽ നടക്കും. ജൂൺ 24നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 27 ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് അൽ ഗുബ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് അൽ ഖുവൈറിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് ഹൃദായാഘാതം ഉണ്ടായത്. 20 വർഷമായി ഒമാനിൽ ടെക്സ്റ്റൈൽ ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ: വാഹിദ. രണ്ട് മക്കളുണ്ട്.