ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിലെ പഞ്ചായത്ത് കവല കോൽത്താം തുരുത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നിൽപ്പുസമരം നടത്തി. ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ യു.ടി.രാജേഷ് അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം സാനു സുധീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. ഗോപാലകൃഷ്ണൻ, സെക്രട്ടറിമാരായ കെ.ബി. ഷാജി,ആശ മുകേഷ്,പഞ്ചായത്ത് കമ്മി​റ്റി പ്രസിഡന്റ് അനി മരങ്ങാട്ട്, സെക്രട്ടറി ടി.ആർ. ബൈജു എന്നിവർ പങ്കെടുത്തു.