അമ്പലപ്പുഴ: സഹോദരിയുടെ ഗൃഹപ്രവേശന ചടങ്ങിനെത്തിയ യുവതിയെ കുടുംബവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കൂനത്തും വരമ്പ് വീട്ടിൽ മഹേഷിന്റെ ഭാര്യ രമ്യയാണ് (30) മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.

പുറക്കാട് പായൽക്കുളങ്ങര കിഴക്ക് വളപ്പിലുള്ള ഭർത്തൃഗൃഹത്തിൽ നിന്ന് ഇന്നലെയാണ് രമ്യ കാക്കാഴത്തെ മാമ്പലത്തറയിലുള്ള വീട്ടിലെത്തിയത്. ഇതിനടുത്താണ് സഹോദരിയുടെ പുതിയ വീട്. ഇന്നാണ് ഗൃഹപ്രവശനം നിശ്ചയിച്ചിരുന്നത്. മൃതദേഹം മെഡി. ആശുപത്രി മോർച്ചറിയിൽ. മക്കൾ: ആരാധിക, ആത്മിക