ആലപ്പുഴ:ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായന പക്ഷാചരണവും താലൂക്ക് തല സമാപന സമ്മേളനവും ഇന്ന് രാവിലെ 11ന് പുത്തനമ്പലം ശ്രീകേശവഗുരു ഗ്രന്ഥശാലാഹാളിൽ നടക്കും.
മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ ഉദ്ഘാടനം ചെയ്യും. വിദ്വാൻ കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ബാബു മുഖ്യപ്രഭാഷണം നടത്തും. എൻ.പി.രവീന്ദ്രനാഥ് ഐ.വി.ദാസ്. അനുസ്മരണം നടത്തും. പി.വി.ദിനേശൻ, എൻ.റ്റി. ഭാസ്‌കരൻ, ശ്രീകേശവഗുരു ഗ്രന്ഥശാല പ്രസിഡന്റ് എം.പ്രകാശൻ എന്നിവർ പങ്കെടുക്കും.