ആലപ്പുഴ : കൊവിഡ് 19 ബാധിച്ച് സ്വദേശത്തും വിദേശത്തുമായി മരണമടഞ്ഞ മുഴുവൻ മലയാളികളുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ്, ജോസഫ് കെ.നെല്ലുവേലി, ജൂണി കുതിരവട്ടം, എ.എൻ.പുരം ശിവകുമാർ, സാബു തോട്ടുങ്കൽ, പ്രകാശ് പനവേലി, തോമസ് കുട്ടി മാത്യു, വർഗീസ് എബ്രഹാം, സിറിയക് കാവിൽ, സണ്ണികളത്തിൽ, എൻ.അജിത് രാജ്, മുരളി പര്യാത്ത്, എൻ.സത്യൻ, ഷിബു ഉമ്മൻ, ബേബി പാറക്കാടൻ, ബിജു.സി. ആന്റണി എന്നിവർ പ്രസംഗിച്ചു.