കായംകുളം: കണ്ടല്ലൂർ തെക്ക് മാടമ്പിൽ ക്ഷേത്രത്തിലെ ഒമ്പതാം തിരുവുത്സവ കെട്ടുകാഴ്ച സമിതി (എസ്.എൻ.പൗരസമിതി) പ്രവർത്തന പരിധിക്കുള്ളിലെ ഒരു വിദ്യാർത്ഥിക്ക് പഠനസൗകര്യത്തിനായി ടെലിവിഷൻ വാങ്ങി നൽകി..
ചടങ്ങിൽ ചികിൽസാ സഹായ വിതരണം,മാസ്‌ക് വിതരണം,ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയും നടന്നു. സമിതി ചെയർമാൻ അനിലാൽ ബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജെ.അനിലാൽ അദ്ധ്യക്ഷത വഹിച്ചു.