ആലപ്പുഴ: ഇന്ധനവില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന നടപടികളിൽ നിന്നും പിന്മാറാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്)സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയ വീടൻ ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ്(ജേക്കബ്) ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കോസി തുണ്ടുപറമ്പിൽ അധ്യക്ഷത വഹിച്ചു മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തോമസ് ചുള്ളിക്കൻ,ബിജു മാത്യു ഗ്രാമം,നൈനാൻ തോമസ്,ജിജോ കാപ്പൻ,ഷാജി വാണിയപ്പുരക്കൽ,കെ എൻ സാംസൺ,സബ് വള്ളപ്പുര,ജേക്കബ് തരകൻ,ആൻഡ്രൂസ് റൊസാരിയോ,തങ്കച്ചൻ വാഴച്ചിറ,അനീഷ് ആറാട്ടുകുളം,വേണുഗോപാൽ,ഗോപിനാഥ പിള്ള,വിജു വർഗീസ്,മെറ്റൽഡ സ്റ്റാൻലി,കുഞ്ഞുമോൾ രാജ എന്നിവർ പ്രസംഗിച്ചു.