ആലപ്പുഴ: കൊവിഡ് സാമൂഹിക വ്യാപന ഭീഷണി നിലനില്ക്കുന്ന ആറാട്ടുപുഴ, ചെറുതന, കരുവാറ്റ പഞ്ചായത്തുകൾക്ക് ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് ഫണ്ട് അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കളക്ടറോട് ആവശ്യപ്പെട്ടു.
ആറാട്ടുപുഴയിലെ നാല് വാർഡുകളും, കരുവാറ്റ, ചെറുതന എന്നീ പഞ്ചായത്തുകളിലെ ഓരോ വാർഡുകളുമാണ് കണ്ടയ്മെൻ്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഹരിപ്പാട് ഫയർഫോഴ്സിൻ്റെ കീഴിലുള്ള പ്രദേശങ്ങളിൽ അണു നശീകണ പ്രവർത്തനങ്ങൾ മുടങ്ങുന്നു എന്ന് ശ്രദ്ധയിൽപ്പട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് ഫയർഫോഴ്സ് ഡയറക്ടറുമായി ഫോണിൽ സംസാരിച്ചു.